ticker

കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്‍റെ കാവലാളാകൂ.‌‌‌‌‌

Latest news

ഒന്നുമുതല്‍ ഒമ്പതുവരേ ക്ലാസ്സുകളിലെ ടി സി.
(ഓര്‍ക്കുക, വിവരങ്ങള്‍ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ടി സി ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ..വിവരങ്ങള്‍ കണ്‍ഫേം ചെയ്യുന്നതിനുമുമ്പ് അവന്റെ / അവളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.)
സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക. class and divisions എന്നുള്ളതില്‍ ഏത് ക്ലാസ്സാണെന്നും ഏത് ഡിവിഷനാണെന്നും ക്ലിക്ക് ചെയ്യുക

ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക
കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം .

Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Request ഓ Higher studies ഓ ഏതാണെന്നുവെച്ചാല്‍ തെരഞ്ഞെടുക്കുക.
From database എന്നതില്‍ നിന്നും Revenue district, educational district, Sub district, School എന്നിവ പടിപടിയായി സെലക്ട് ചെയ്യുക.

Number of school days up to date , Number of school days pupil attended ഇവ നല്കി
താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .
തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
പത്താംക്ലാസ്സിലെ ടി സിയെക്കുറിച്ച് പറയാം.
പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക. class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക

ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം .

Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.

Number of school days up to date , Number of school days pupil attended ഇവ നല്കി
താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .

തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.

ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.

ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് പ്രിന്റു ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍ Application --->Office----> PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.